Saturday 22 February 2014

കാരണവർ




"നീ വെള്ളിയാഴ്ച വൈകിട്ടിങ്ങെത്തണം. നമ്മൾ അന്ന് പറഞ്ഞ ആ പെങ്കുട്ടിയെ ഞായറാഴ്ച പോയി കാണണം .."
അമ്മ ഫോണ്‍  ചെയ്തു പറയുമ്പോൾ മനസ്സിൽ ഒരമ്പരപ്പായിരുന്നു.
ജോലി കിട്ടിയിട്ട് ഒരു വർഷമാകുന്നതെയുള്ളൂ. ഒരു കല്യാണം കഴിക്കാൻ പ്രായമായോ എന്ന് സ്വയം സംശയിക്കുന്ന കാലം.
എന്ന് വച്ചാൽ അർമാദിച്ചു നടക്കുന്ന കാലം.

അങ്ങനെയാണ് ആദ്യമായും അവസാനമായും നടന്ന ആ പെണ്ണുകാണൽ സംഭവിച്ചത്.

അച്ഛനമ്മമാർ, സഹോദരീസഹോദരന്മാർ (ഓരോന്ന് വച്ച്, അത്രയേ സ്റ്റോക്കുള്ളൂ ), ഒരേയൊരു അമ്മാവനും അമ്മാവിയും, ഒന്ന് രണ്ടു അടുത്ത ബന്ധുക്കളും -  അങ്ങനെ വലിയ ഒരു യുദ്ധസന്നാഹവുമായി ഞാൻ  പെണ്ണിന്റെ വീടിന്റെ  പൂമുഖത്ത് സോഫയിൽ ബലം പിടിച്ചിരിക്കുകയാണ്. 

പെണ്ണിന്റെ അച്ഛൻ വമ്പൻ തമാശകൾ അഴിച്ചു വിടുന്നുണ്ട്. എല്ലാവരും ചുറ്റും കൂടിയിരുന്നു ചിരിക്കുന്നു. ഒന്നും മനസ്സിൽ കയറുന്നില്ലെങ്കിലും ഒരു വിഡ്ഡിയെപ്പൊലെ ഞാനും  ചിരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പറഞ്ഞതിനെപ്പറ്റി  എന്താ അഭിപ്രായം എന്നാരെങ്കിലും ചോദിച്ചാൽ ബലൂണ്‍ പൊട്ടുന്നപോലെ പൊട്ടും ആ ഇളി....

ഇടക്കിടെ ഇടനാഴിയിൽ ഓരോരോ ആണ്‍ പെണ്‍ രൂപങ്ങൾ  പ്രത്യക്ഷപ്പെടും. അവർ എന്നെ അന്യഗ്രഹജീവി എന്നവണ്ണം കൃത്രിച്ചു  നോക്കുന്നുമുണ്ട്. കൃശഗാത്രനായ ഞാൻ കസേരയിൽ ചൂളിയിരുന്നു കുഷ്യന്റെ അകത്തേയ്ക്ക് കുറേശ്ശെ കുറേശ്ശെ അലിഞ്ഞു ചേരാൻ തുടങ്ങി. 
ചിലരെ ഭാവി ശ്വശുരൻ പരിചയപ്പെടുത്തുന്നുണ്ട്. 
ഇത് പെണ്ണിന്റെ അമ്മാവൻ . 
ഇത് പെണ്ണിന്റെ ഇളയച്ഛൻ. 
ഇത് പെണ്ണിന്റെ ഒരേയൊരു കുഞ്ഞമ്മ. 
കൂടെയുള്ളത് കുഞ്ഞമ്മയുടെ മൂത്ത ആൾ. 
ഇത് പെണ്ണിന്റെ അച്ഛന്റെ അമ്മാവന്റെ ഇളയ മോന്റെ അയലത്തുകാരന്റെ കൊച്ചച്ചന്റെ..

വരുന്നവർക്കെല്ലാം ഒറ്റ ഉദ്ദേശമെ ഉള്ളൂ. എന്റെ കൃശഗാത്രത്തിലേയ്ക്ക് ആഗ്നേയശരങ്ങൾ  എയ്യുക.
ഞങ്ങടെ പെണ്ണിനെ കെട്ടണമെന്ന് പറയാൻ ഇവനാരെടാ..

ഒടുവിൽ പെണ്ണ് വന്നു.
ഒരു താലത്തിൽ നാരങ്ങവെള്ളവുമായി. 
കൂടെ ജിലേബിയും, ലഡുവും മിക്സച്ചറും  അച്ചപ്പവും എന്ന് വേണ്ട നാട്ടിൽ കിട്ടാവുന്ന ഒരുമാതിരി എല്ലാ നാടൻ പലഹാരങ്ങളുമില്ല.. 
ഈ പാർടി വീടുകളിൽ പെണ്ണ് കാണാൻ പോയാൽ  ഇങ്ങനെയിരിക്കും.

പെണ്ണ് താലം ടീപ്പോയിൽ വച്ചിട്ടു നമ്മളെ ഒന്ന് രൂക്ഷമായി നോക്കി.
ഇങ്ങനെയുള്ള അവസരങ്ങളിൽ ചെറുക്കൻ എന്തെങ്കിലും ചോദിക്കണമെന്ന് കണ്ട സിനിമകൾ എല്ലാം പറയുന്നുണ്ട്.
നാക്ക് കൊണ്ട് ചുണ്ട് നനച്ചു കുട്ടപ്പനായപ്പൊഴെക്കും. ഒരേയൊരു അമ്മായി പറ്റിച്ചു.
"മോളെവിടെയാ ഇപ്പൊ പഠിക്കുന്നേ?"

അമ്മായിയെ കത്തിക്കാൻ വേണ്ടി ഒരു രൂക്ഷനോട്ടം നോക്കി. 
ഹും, പഠിച്ചോണ്ടുവന്ന ഒരു ചോദ്യം ദാ ചോർന്നു.

ഭാവി ശ്വശുരൻ ബോംബിട്ടു.
"അവളെ വിട്ടേര്. അത് പെണ്ണിന്റെ അനിയത്തിയാ"
അമ്മായി ഒഴികെ എല്ലാവരും ഉറക്കെ ചിരിച്ചു. 
അമ്മായിയും ചിരിച്ചു. പൊതുവഴിയിൽ  സൈക്കിളേന്നു വീണിട്ടു ചാടിയെഴുന്നേറ്റ്  ചുറ്റും നോക്കിയുള്ള ആ  ഒരു ചിരി.

ടെൻഷനെല്ലാം പോയി. 
അമ്മായിയെ നോക്കി വിശാലമായി ചിരിച്ചു. 
അമ്മായിക്ക് അങ്ങനെ തന്നെ വേണം. 

അപ്പൊ പെണ്ണിതല്ലേ ?

"അവളുടെ കല്യാണം ഉറപ്പിച്ചു. ദേ ഈ ഇരിക്കുന്ന കക്ഷിയാ കക്ഷി.."
ഭാവിശ്വശുരൻ  എതിർവശത്തിരുന്ന ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടി പറഞ്ഞു. 

അതുശരി, ഞാൻ വന്നു മൂത്തതിനെ കല്യാണം കഴിക്കുന്നതിനു മുന്പ് അനിയത്തിയെ കെട്ടാൻ തയ്യാറായി വന്നു നില്ക്കുകയാ  ല്ലേ ?
ഒന്ന്നോക്കി പേടിപ്പിക്കാൻ ശ്രമിച്ചു.
വേഗമൊന്നു കെട്ടിക്കൊണ്ടു പോടെ, ഞാനുമോന്നു കെട്ടിക്കോട്ടെ   എന്ന ഭാവത്തിൽ ആ ചെറുപ്പക്കാരനും  രൂക്ഷഭാവത്തിൽ എന്നെ നോക്കി ചിരിച്ചു.

ഒടുവിൽ പെണ്ണെത്തി. 
അമ്മ അവളെ  സോഫയിൽ കൂടെ പിടിച്ചിരുത്തി ഓരോന്ന് ചോദിക്കാൻ തുടങ്ങി.അമ്മായി വീണ്ടും സൈക്കിൾ  ഓടിക്കാനും തുടങ്ങി.

അവൾ എന്നെ നോക്കുന്നതേയില്ല.. 
നമ്മൾ ആരാ മോൻ.  വിട്ടു കൊടുക്കുമോ, 
മുഴുവൻ സമയവും  അവളെ തന്നെ വായിനോക്കികൊണ്ടേയിരുന്നു.
മനസ് നിറഞ്ഞു...

ഉച്ചയൂണ് കഴിച്ചതൊന്നും  ഓർമയിലില്ല. കഴിച്ചെന്നു അവൾ ഇന്നും   തർക്കിക്കും, സമ്മതിച്ചുകൊടുക്കും  ..(ഊണിനേക്കാൾ വലുതല്ലേ കുടുംബസമാധാനം)

ഊണു കഴിഞ്ഞു മുറ്റത്തു ചുമ്മാ ഇറങ്ങി നില്ക്കുമ്പോഴാണ്  നമ്മുടെ കഥാപാത്രം കാരണവർ എത്തുന്നത്. 
മുടി അല്പം നരച്ച്  ഉയരം കുറഞ്ഞ ഒരു രൂപം.
ഐശ്വര്യം നിറഞ്ഞു കവിയുന്ന മുഖം. 

അദ്ദേഹം ഒരു പുഞ്ചിരിയോടെ, നമ്മളെ ഒരു മൂലയ്ക്കൊതുക്കി ചോദിച്ചു.
"എങ്ങനെ, പെണ്ണിനെ ഇഷ്ടമായോ?"

ഒന്ന് പതറി. 
പെണ്ണിനെ ഇഷ്ടമായി  എന്ന് ഉറക്കെ പറയണമെന്നുണ്ട്. അങ്ങനങ്ങ് വിട്ടു കൊടുക്കാൻ പാടില്ലല്ലോ . നമുക്ക് ഇഷ്ടമായി എന്ന് പറഞ്ഞിട്ട് ഒടുവിൽ പെണ്ണിന് ഇഷ്ടമായില്ല എന്ന് പറഞ്ഞാൽ  നമ്മുടെ സർവഗാംഭീര്യവും പോയില്ലേ?
കാരണവർ നമുക്കിട്ടു പണിയാൻ വന്നിരിക്കുകയാണ്. 
അങ്ങനെ വിട്ടുകൊടുക്കാൻ പാടില്ലല്ലോ..
തിരിച്ചൊരു പാര അങ്ങോട്ടിട്ടു കൊടുത്തു.

"പെണ്‍കുട്ടി എന്ത് പറഞ്ഞു? ചോദിച്ചോ"
ചാട്ടുളി പോലെ മറുപടി തിരിച്ചു വന്നു.
"പിന്നേ , അവൾക്കിഷ്ടമായി. അതുകൊണ്ടല്ലേ ഞാൻ നേരിട്ട് വന്നു ചോദിച്ചത്.."

പകൽപ്രകാശം എങ്ങോട്ടോ  പോയി മറഞ്ഞു.
കാരണവർ  അപ്രത്യക്ഷനായി. 
തണൽ തന്ന ചാമ്പമരം അപ്രത്യക്ഷമായി.
മുറ്റം അപ്രത്യക്ഷമായി. 
പെണ്ണിന്റെ വീട് അപ്രത്യക്ഷമായി. 
ഞാൻ മാത്രം ഒരു പഞ്ഞിക്കെട്ടിനു പുറത്തു കയറിയങ്ങനെ  പറന്നു നടക്കുകയാണ്.

" അപ്പൊ പറ. പെണ്‍കുട്ടിയെ ഇഷ്ടമായോ"
കാരണവരുടെ ചോദ്യം വീണ്ടും ദൂരെയെവിടെയോ നിന്നും  ഒഴുകി വന്നു. 
നേരത്തെ അപ്രത്യക്ഷമായി എന്ന് പറഞ്ഞതെല്ലാം റിവേഴ്സ്  ക്രമത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.
ഞാൻ ചരൽ വിരിച്ച മുറ്റത്ത് കാലുകൾ  ഊന്നി ഇറങ്ങി. ചാമ്പയെ മുറുക്കിപ്പിടിച്ചു. 

"ഇഷ്ടമായി"
എങ്ങനെയോ പറഞ്ഞൊപ്പിച്ചു .

"ബാക്കി കാര്യം ഞാനേറ്റു"
ആഹാ , അത്രയ്ക്കായോ എന്ന മട്ടിൽ  കാരണവർ അകത്തേയ്ക്ക് പാഞ്ഞു.
വല്ല ബുദ്ധിമോശോം പറഞ്ഞോ?

*     *     *      *      *      *

കല്യാണമൊക്കെ കഴിഞ്ഞു മാസങ്ങൾക്കുശേഷം എന്തോ കളിതമാശ പറയുമ്പോൾ പ്രാണപ്രേയസി ഇങ്ങനെ  ഉവാചാ. 
"എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ ചാടിക്കേറി ഇഷ്ടമായി എന്ന് പറഞ്ഞത് ഓർമ്മയില്ലേ? "

പിന്നല്ല..!!
ഒരാണായ ഞാൻ ആദ്യം കേറി ഇഷ്ടമായി എന്ന് പറഞ്ഞത്രേ. 
അങ്ങ് പരുമല പള്ളീ ചെന്ന് പറഞ്ഞാ മതി..!!

"അയ്യെടാ, നീ ആദ്യം ഇഷ്ടമായെന്നു  പറഞ്ഞതുകൊണ്ടാ ഞാൻ ഇഷ്ടമായി എന്ന് പറഞ്ഞത്. നീയാണ് ആദ്യം ഇഷ്ടമായി എന്ന് പറഞ്ഞത്"

"അപ്പൊ ഞാനാദ്യം ഇഷ്ടമായില്ല എന്ന് പറഞ്ഞാരുന്നേൽ എന്നെ ഇഷ്ടമാരുന്നേലും പിന്നെ ഇഷ്ടമല്ലായെന്നു ഇഷ്ടമില്ലാതെ പറയുമായിരുന്നോ?"

ഇതാണ് ഈ പെണ്ണുങ്ങളുടെ കുഴപ്പം. നമ്മളെ കുരുക്കിൽ കൊണ്ട് ചാടിക്കാൻ നോക്കും. വാക്കിഴപിരിച്ചു ശ്രദ്ധയോടെ മനസ്സിലാക്കി പറഞ്ഞില്ലേൽ തട്ട് കിട്ടും.
അവള് പറഞ്ഞത് മുഴുവൻ അങ്ങോട്ട്‌  തലേക്കേറാഞ്ഞത്  കൊണ്ട് സ്ഥിരം ആണ്‍ബുദ്ധി  പ്രയോഗിച്ചു.

"നീ വിഷയം മാറ്റാതെ , വിഷയം മാറ്റാതെ... നീയല്ലേ എന്നെ ഇഷ്ടമായി എന്ന് ആദ്യം പറഞ്ഞത്. എന്നിട്ടിപ്പോ.."

ഞാൻ ചാമ്പമരത്തിന്റെ തണലിലെ ഇഷ്ടമായോ  ചോദ്യം വീണ്ടും അവതരിപ്പിച്ചു. 
പ്രേയസ്സിയുടെ സഹോദരന്റെ ശ്വശുരനായിരുന്നു  ചോദ്യകര്ത്താവ് എന്നും തിരിച്ചറിഞ്ഞു. 

അവൾ പൊട്ടിച്ചിരിച്ചു.
എന്നിട്ടിങ്ങനെ മൊഴിഞ്ഞു.
"നീണ്ടകരയച്ഛൻ കയറി വന്നു എന്നോടു പറഞ്ഞു, ചെറുക്കനു  എന്നെ ഇഷ്ടമായി എന്ന് , എന്നിട്ട് എന്നോടു ചോദിച്ചു നിനക്കും ഇഷ്ടമായോ എന്ന്  "

ഹും. അല്ലേലും ഈ കാരണവന്മാർ പണ്ടേ ഇങ്ങനെയാ. 
കുശാഗ്രബുദ്ധികളാ.
നമുക്കിട്ടും പണിഞ്ഞു. ഒരുവെടിക്കു രണ്ടു പക്ഷികളെയും തട്ടി.

മുഖത്തെ വൈക്ലബ്യം കണ്ട് പ്രിയതമ ചിരിച്ചു.
"അതിനു പ്രിയതമനെന്തിനാ വിഷമിക്കുന്നത്? അബദ്ധം പറ്റിയത് എനിക്കല്ലേ?"

എന്നെ കല്യാണം കഴിച്ചതോ?..എങ്ങനെയുണ്ട്? 

ഇരുപത്തിമൂന്ന് വർഷങ്ങൾക്കുശേഷവും നീണ്ടകരയച്ഛന്റെ കുശാഗ്രബുദ്ധിക്ക് നന്ദിയേ പറഞ്ഞിട്ടുള്ളൂ. 
കാലയവനികക്കപ്പുറം  മറഞ്ഞ അദ്ദേഹത്തിന്റെ  ദീപ്തസ്മരണകൾ  മരിക്കും വരെ നിലനില്ക്കുകയും ചെയ്യും.


49 comments:

  1. നന്നായിരിക്കുന്നു
    ചിലയിടങ്ങളില്‍ വര്‍ണ്ണനകള്‍ അല്പം കൂടിപ്പോയില്ലേ!
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പേട്ടാ വായിച്ചു അഭിപ്രായം പറഞ്ഞതിൽ. അല്പം കൂടിപ്പോയി അല്ലെ? :D

      Delete
  2. അണ്ണാ................. കലക്കി

    ReplyDelete
    Replies
    1. ഹ ഹ .. കലങ്ങട്ടെ സഖാവേ..

      Delete
  3. ഇത്തരം ഒരു കഴിവ് ഒലിഞ്ഞു കിടപ്പുണ്ടാരുന്നോ ..വടക്കൻ മലയാള പ്രയോഗം വേണ്ടാരുന്നു .. ഇനിയും പ്രതീക്ഷി
    ക്കുന്നു ....

    ReplyDelete
    Replies
    1. വടക്കൻ മലയാള പ്രയോഗം മാറ്റി.. മറ്റു പോസ്റ്റുകളും വായിച്ചു അഭിപ്രായം പറയുക..

      Delete
  4. നന്നായിട്ടുണ്ട്. രസകരമായി പറഞ്ഞിരിക്കുന്നു :)

    ReplyDelete
  5. പെണ്ണുകാണലും വിവാഹവുമൊക്കെ ബ്ലോഗർമാർക്ക് ഇഷ്ടപ്പെട്ട ദിവസങ്ങളാണ്. ആ ഇഷ്ടത്തിന്റെ രസം കെടുത്താതെ എഴുതിയിരിക്കുന്നു.

    ജീവിതാനുഭവങ്ങളൂള്ള കാരണവന്മാർക്ക് ആരാണ്, എപ്പോഴാണ്, എങ്ങനെയാണ് ആശയക്കുഴപ്പത്തിൽ പെട്ടു നിൽക്കുന്നത് എന്ന് മനസ്സിലാവും. അതറിഞ്ഞ്, ഒരു ചെറിയ തള്ള്. ദാ, ഒരു ജീവിതവണ്ടി കൂടി മുന്നോട്ടുരുളുകയായി.

    ReplyDelete
    Replies
    1. നന്ദി വിഡ്ഢിമാൻ. ഗ്രൂപ്പിൽ എടുത്തു പറഞ്ഞതിൽ പ്രത്യേകിച്ചും.

      Delete
  6. Replies
    1. കൊണ്ടതിൽ സന്തോഷം.. :)

      Delete
  7. ഹ.. ഹ.. നല്ല രസായിട്ട് എഴുതി.. :)

    ReplyDelete
    Replies
    1. ഡോക്ടറെ, ഹോംവർക്കാണ് . നാന്നായി പഠിച്ചിട്ടു പോകുക..:)

      Delete
  8. Replies
    1. നന്ദി ജിബിൻ .. വീണ്ടും വീണ്ടും മടങ്ങുക.

      Delete
  9. അപ്പോ അബദ്ധം പറ്റീട്ട് ഇരുപത്തിമൂന്ന് വര്‍ഷമായി ഇല്ലേ?
    സരസമായി എഴുതി. വായിയ്ക്കാന്‍ നല്ല രസമുണ്ടായിരുന്നു

    ReplyDelete
    Replies
    1. ഒറ്റ വയസ്സിനു മൂത്ത അജിത്തേട്ടാ .. സുഖകരമായ ആ അബദ്ധം പറ്റീട്ട് ഇരുപത്തിമൂന്ന് വര്‍ഷമായി. അതങ്ങനെ തന്നെയല്ലേ?

      Delete
  10. രസകരമായ അവതരണം...

    ReplyDelete
  11. സരസമായി പറഞ്ഞു.
    സംഗതി ഇഷ്ടം പറയുമ്പോഴും 'ബിപി' എന്ന് തമാശിക്കുന്നു. :)

    ReplyDelete
    Replies
    1. ബീ ജെ(ജാസ്തി) പി എന്ന് പറഞ്ഞിലല്ലോ .. ഭാഗ്യം..

      Delete
  12. സരസമായ അവതരണം :)ഈ പോസ്റ്റ്‌ പുള്ളിക്കാരി കണ്ടോ ?

    ReplyDelete
    Replies
    1. പിന്നെ, പുള്ളിക്കാരി പ്രിവ്യു വായിച്ചിട്ടല്ലേ പോസ്ടിയത്. ഇല്ലേൽ ഇവിടെ വന്നു കല്ല്‌ വച്ചത് കമന്ടിക്കളയും.. :)

      Delete
  13. കാരണവന്മാര്‍ തന്നെ ബുദ്ധിമാന്മാര്‍.
    വര്‍ഷങ്ങള്‍ എത്ര വേഗമാണ് പായുന്നത് എന്ന് തോന്നിക്കാണും

    ReplyDelete
    Replies
    1. അനുഭവങ്ങൾ അവരെ ബുദ്ധിമാന്മാർ ആക്കുന്നു.

      Delete
  14. എന്തായാലും ഇണയാവേണ്ട ആളുടെ അരികില്‍ എത്തി പെടാതെയിരിക്കുവാന്‍ ആവില്ലല്ലോ .ഇത് വായിക്കുന്ന വിവാഹിതര്‍ എന്തായാലും അവരടെ ആദ്യ പെണ്ണുകാണല്‍ ചടങ്ങുകള്‍ ഓര്‍ക്കാതെയിരിക്കില്ല .ഞാന്‍ ഓര്‍ത്തുപോയി എന്‍റെ പ്രാണസഖിയെ പെണ്ണുകാണാന്‍ പോയ ആ ദിവസം ആശംസകള്‍

    ReplyDelete
    Replies
    1. എല്ലാവർക്കും ഓർമിക്കാൻ അങ്ങനൊരു ദിനം അല്ലേ .. നന്ദി റഷീദ്.

      Delete
  15. പെണ്ണുകാണല്‍ ചടങ്ങ് കൊള്ളാട്ടാ ..:)

    ReplyDelete
    Replies
    1. ഇത് നേരത്തേ പറഞ്ഞിരുന്നേൽ ഒന്ന് രണ്ടെണ്ണത്തിനൂടെ പോയേനെ..!! :D

      Delete
  16. ഇത് വായിച്ചു പോയിട്ട് കമന്റ് ഇട്ടില്ല എന്ന കാരണത്താല്‍ വീണ്ടും വായിക്കേണ്ടി വന്നു :)
    നല്ല കാരണവര്‍ - ഇന്ന് ഇങ്ങനെ കാരണവര്‍ ഉണ്ടേല്‍ ചോദിക്കുമ്പോള്‍ തന്നെ ചെക്കന്‍ വാട്സപ്പ്ല്‍ പെണ്ണിനോട് ചോദിക്കും - കാരണവര്‍ ശശി ആകും ;)

    പെണ്ണുകാണല്‍ ചടങ്ങില്‍ അത്ര പരിചയം ഇല്ല അല്ലെ? അത് നന്നായി അല്ലേല്‍ ഞങ്ങള്‍ ഇനിം കഥ കേള്‍ക്കേണ്ടി വന്നേനെ!

    അപ്പൊ ഇണക്കുരുവികള്‍ക്ക് ആശംസോള്‍ :)

    ReplyDelete
    Replies
    1. കമന്റിടാൻ ഇങ്ങട് വന്നില്യാരുന്നെ നല്ല കമന്റ് കെട്ടേനെ. നന്നായി.
      ഒന്ന് രണ്ടു പെണ്ണുകാണൽ കൂടി നടത്തേണ്ടതായിരുന്നു. കാരണവർ പറ്റിച്ചു കളഞ്ഞു.. (ന്റെ ഭാര്യ കേട്ടില്ലാലോ.!!?)

      Delete
  17. നല്ല നര്‍മ്മം, നല്ല ഭാഷ - എനിക്ക് നന്നായിട്ട് ഇഷ്ടപെട്ടു. ഇനിയും ഇതുപോലെ എഴുത്ത് തുടരണം. എല്ലാ ആശംസകളും നേരുന്നു...

    ReplyDelete
    Replies
    1. നന്ദി ഷാജി. വീണ്ടും വരിക.

      Delete
  18. എന്നാലും എന്റെ നീണ്ടകര അച്ഛാ... പിന്നെ ഈ കഥ പ്രദീപേട്ടൻ ഒന്ന് വായിക്കണം..പ്രണയോപനിഷത് - വി ജെ ജെയിംസ്‌ ....

    ReplyDelete
    Replies
    1. വായിക്കാം അൻവർ .. തീർച്ചയായും ..

      Delete
  19. ee feekaramaya sambhavam angineyokkeya alle,

    enikkum pettennithupolerennam ezhuthanamnnund

    ReplyDelete
  20. നന്നായിട്ടുണ്ട്‌!!

    ReplyDelete
  21. ദൈവമേ.... കൊന്നു കൊല വിളിച്ചു....

    ReplyDelete
  22. എല്ലാവരും ചിരിച്ചപ്പോൾ "എനിക്കറിയായിരുന്നു" എന്നെങ്കിലും പറയാമായിരുന്നു.(പണ്ടത്തെ സ്‌കൂളുകളുടെ ഗുണം!)നന്മകൾ നിറയട്ടെ!

    ReplyDelete
  23. പാവം ബിന്ദു ചേച്ചി പെട്ടു എന്ന് പറഞ്ഞാൽ മതി. അടിപൊളി പെണ്ണ് കാണൽ

    ReplyDelete
  24. പ്രദീപ്‌ജീ കലക്കി... നീണ്ടകരയച്ഛനാണ് താരം...

    ReplyDelete
  25. വള്ളി പുള്ളിയിൽ കുടുങ്ങിയ കഥ...
    സംഗതി നന്നായിട്ടെഴുതി

    ReplyDelete
  26. നീണ്ടകരയച്ചന്റെ ബുദ്ധി കൊള്ളാം . ഈ കരണവന്മാരുടെയൊക്കെ ഒരു കാര്യേ . രസകരമായി പെണ്ണുകാണൽ ...

    ReplyDelete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...