വിശദമായ പത്രവായന രാത്രിയാണ്.
രാവിലെ തലക്കെട്ടുകൾ വായിക്കാനേ നേരമുള്ളൂ.
രാത്രി കട്ടിലിൽ ചാരിയിരുന്നു വായന തുടങ്ങുമ്പോൾ വാമഭാഗം കട്ടിലിന്റെ വലതുവശത്തു തന്നെയിരുന്ന് നാട്ടുവർത്തമാനം തുടങ്ങും.
എടീ വാമം എന്ന് പറഞ്ഞാൽ ഇടതുവശം എന്നൊരിക്കൽ പറഞ്ഞുകൊടുത്തപ്പോൾ അവളിൽ ഉറങ്ങിക്കിടന്ന ഏതോ ഒരു ഫെമിനിസ്റ്റ് ചാടിയെഴുന്നേൽക്കുകയും തദ്വാര അവളുടെ ഇരിപ്പിടം വലതുഭാഗത്തേയ്ക്ക് സ്ഥിരാംഗത്വം നേടുകയും ചെയ്തു.
കട്ടിലിന്റെ ഭൂമിശാസ്ത്രപ്രകാരം, അടുക്കളയിൽ മീങ്കറി കരിയുമ്പോൾ നിലത്തേയ്ക്ക് ചാടിയിറങ്ങി അടുക്കളയിലേയ്ക്ക് ഓടാൻ വലതുവശമാണ് നല്ലത് എന്ന ഒരു ന്യായവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
ചെവി രണ്ടും അവളുടെ നാട്ടുവീട്ടുവർത്തമാനങ്ങൾക്കു കൊടുത്താലും മനസ്സ് പത്രത്താളിലായതുകൊണ്ട് അവൾ പറയുന്നതിൽ ഭൂരിഭാഗവും ഒരു ചെവിയിലൂടെ കയറി മറുചെവി വഴി പുറത്തേയ്ക്ക് പോകും.
ഒരേ സമയം മൂന്നുനാലു കാര്യങ്ങൾ ചെയ്യാൻ നമ്മൾ കുഞ്ഞിക്കുട്ടൻ തമ്പുരാനൊന്നുമല്ലല്ലൊ..!
നിത്യാഭ്യാസി ആനയെ എടുക്കും എന്ന് പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ മലയാളപാഠാവലിയിൽ ഒരു പാഠം ഉണ്ടായിരുന്നു. അതുപോലെ "നീ കേക്കുന്നുണ്ടോ?" എന്ന അവളുടെ ചോദ്യത്തിന് ഒരു കുറ്റബോധവുമില്ലാതെ "ങും" എന്നു മൂളാനും തല ഇരുവശങ്ങളിലേയ്ക്കും താഴോട്ടും മേലോട്ടും ആട്ടാനും കഴിയും.
എങ്കിലും കാഞ്ഞ ബുദ്ധിയായ അവൾ ഇടക്ക് സ്കഡ് മിസൈൽ വിടും.
"ന്നാപ്പറ , ഞാനിപ്പോ എന്താ പറഞ്ഞത്?"
പലപ്പോഴും അവൾ നിശബ്ദയായിരിക്കുമ്പൊഴും നിത്യാഭ്യാസിയായ നമ്മുടെ തല ഒരാവശ്യവുമില്ലാതെ ആനയെ എടുക്കുമ്പോഴാണ് ഈ അത്യാഹിതം സംഭവിക്കുന്നത്.
പേപ്പറിൽ നിന്നും മുഖമുയർത്താതെ തന്നെ പറയും,.
"അദന്നെ.."
നമ്മളാരാ മോൻ..!!
പക്ഷെ അവള് ജോർജ് ബുഷല്ലെ, വിടുമോ?
"ഞാൻ ഇപ്പൊ പറഞ്ഞത് എന്താന്നു പറ.."
ക്രൂയിസ് മിസൈൽ വന്നാൽ പിന്നെ ബങ്കറിൽ ചാടുകയല്ലെ രക്ഷയുള്ളൂ..
പത്രത്തിൽ നിന്നും മുഖമുയർത്തി ഒരു വളിച്ച ചിരി പാസ്സാക്കി പറയും.
"നീ ഒന്നൂടെ പറ"
അപ്പോൾ അവൾ മോന്ത വീർപ്പിക്കും .
"ഇതാ നിനക്ക് എന്നോടു സ്നേഹമില്ലാന്നു പറയുന്നത്. ഞാൻ പറയുന്നതൊന്നും ശ്രദ്ധിക്കില്ല. ലോകകാര്യമെല്ലാം നോക്കും. ഭാര്യേടേം പിള്ളാരുടേം കാര്യമൊന്നും അറിയണ്ടാ, ല്ലേ ? .."
ശരി, സമാധാനഉടമ്പടി.
നമ്മൾ പത്രവായന നിർത്തി പത്രം കിടക്കയിലിട്ടു.
"ഞാൻ വായന നിർത്തി, നീ പറ, ഞാൻ കേൾക്കാം "
അനക്കമില്ല.
"അപ്ലെയ്ക്കും പിണങ്ങിയോ പോലീസുകാരാ..?"
മോഹൻലാൽ തന്നെ ശരണം.
സദ്ദാമിനെ തട്ടിക്കഴിഞ്ഞില്ലേ, ജോര്ജു ബുഷിനു മിണ്ടാട്ടമില്ല.
"നീയെന്താ പറഞ്ഞത്. ഒന്നൂടെ പറയ്യ് .."
ദാ വരുന്നു മറുപടി..
"ആ, ഞാനത് മറന്നു പോയി.."
സദ്ദാമിനെ തട്ടിക്കഴിഞ്ഞിട്ടും രാസായുധം കണ്ടെത്താനായോ ?
ഇല്ല...
എന്ന് വച്ച് ജോർജു ബുഷിന് വല്ലതും പറ്റിയോ.!!
അതുമില്ല.
പക്ഷേ, ഈയിടെയാണ് മനസ്സിലായത്.
ലവൾ വലതുവശത്തിരുന്നു നാട്ടുവീട്ടുവർത്തമാനങ്ങൾ പറഞ്ഞോണ്ടിരുന്നില്ലെങ്കിൽ പത്രവായനയ്ക്കു ഒരു സുഖോമില്ലെന്നെ ..!!
എന്ത് രസായിട്ടാണ് ഓര്‍മ്മകള്‍ പെയ്യുന്നത്.
ReplyDeleteഅതെ, നാമൂസ്. അവയാണ് ജീവിതത്തിന്റെ മുന്പോട്ടുള്ള പ്രതീക്ഷകൾ ..
Delete"ലവൾ വലതുവശത്തിരുന്നു നാട്ടുവീട്ടുവർത്തമാനങ്ങൾ പറഞ്ഞോണ്ടിരുന്നില്ലെങ്കിൽ പത്രവായനയ്ക്കു ഒരു സുഖോമില്ലെന്നെ ..!!"
ReplyDeleteസത്യം... :)
അപ്പൊ നമ്മൾ ഇടതുവശത്തു തന്നെ, ല്ലേ? :)
Deleteഹ ഹ... അല്ല...
Deleteരാഷ്ട്രീയം ഒഴികെ എല്ലാകാര്യത്തിലും ഞാന്‍ വലത് വശത്ത് തന്നെ... :)
"സദ്ദാമിനെ തട്ടിക്കഴിഞ്ഞിട്ടും രാസായുധം കണ്ടെത്താനായോ ?
ReplyDeleteഇല്ല...
എന്ന് വച്ച് ജോർജു ബുഷിന് വല്ലതും പറ്റിയോ.!!
അതുമില്ല. " പ്രദീപേട്ടോ ... :) എല്ലാ വരികളും ഇഷ്ടം
ഞങ്ങൾ പാവം സദ്ദാമുകൾ ..
Deleteഞാനടക്കം വരുന്ന പല പുരുഷ കേഷരികളുടെയും ഒരു വലിയ പോരായിമയെ ആണ് ഇവിടെ സ്വയവിമര്ശനം പോലെ അവതരിപ്പിച്ചത് നമ്മൾ പറയുന്ന ഏതുകാര്യവും ഭാര്യ അതീവ ഗൌരവത്തോടെ എടുക്കണമെന്നും അവർ പറയുന്നത് കേള്ക്കാൻ മനസ്സില്ല എന്നാ ധാര്ഷ്ട്യ ചിന്തയും മാറണം മാറിയെ മതിയാവൂ അല്ലെ പ്രദീപ്
ReplyDeleteഅതെ, കൊമ്പൻ .. ശരിക്കും അതുകൊണ്ട് നാം ഒന്നും നേടുന്നില്ല . നഷ്ടസ്നേഹമല്ലാതെ..
Delete:)
Deletepaavam mami....
ReplyDeleteഡീ ഫെമിനിസ്റ്റെ ..!! പാവം മാമൻ ന്നു പറയെടീ ..!!
Deleteഹൊ ഫയങ്കര വലത് ഫെമിനിസം അല്ലേ, രസായി പറഞ്ഞു
ReplyDeleteനന്ദി ഷാജു..വലതായാലും ഇടതായാലും ഫെമിനിസം തന്നെ.. പക്ഷെ ഒരു സുഖമുള്ള ഫെമിനിസം അല്ലെ?
Deleteരസകരമായി അവതരിപ്പിച്ചിരിക്കുന്നു.
ReplyDeleteആശംസകള്‍
നന്ദി തങ്കപ്പേട്ടാ ..
Deleteവീട്ടുവര്‍ത്താനത്തിന്റെ അവതരണം വളരെ മനോഹരമാക്കീട്ടൊ...കട്ടിലിന്റെ ഭൂമിശാസ്ത്രപ്രകാരം, അടുക്കളയിൽ മീങ്കറി കരിയുമ്പോൾ നിലത്തേയ്ക്ക് ചാടിയിറങ്ങി അടുക്കളയിലേയ്ക്ക് ഓടാൻ വലതുവശമാണ് നല്ലത് എന്ന ഒരു ന്യായവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
ReplyDeleteഹ ഹ .. നിങ്ങൾ വനിതകൾ ന്യായം കണ്ടുപിടിക്കാൻ മിടുക്കരല്ലേ?
Deleteha ha ... avasanam kalakii......
ReplyDeleteനന്ദി , റീറ്റ ..
Deleteവീട്ടിലെ കുഞ്ഞു കാര്യം നല്ല രസായിട്ട് എഴുതിയിരിക്കുന്നു :) :) :)
ReplyDelete:)
ReplyDeleteAashamsakal.
ക്യൂബയ്ക്കു നേരെയുള്ള ഉപരോധം, അതിർത്തിയിലെ പാക്കിസ്ഥാൻ വെടി, എബോള വൈറസ് തുടങ്ങിയ അന്താരാഷ്ട്ര കാര്യങ്ങൾ ഞാനും, പിള്ളേരുടെ വിദ്യാഭ്യാസം, ചികിൽസ, വീട്ടലേക്കു വേണ്ട ഉപകരണങ്ങൾ തുടങ്ങിയ ലോക്കൽ കാര്യങ്ങൾ അവളും ശ്രദ്ധിക്കും എന്ന് ല്ലേ...... :~) ♥♥♥
ReplyDeleteഭയങ്കരം ....മാരകം..... തകര്‍ത്തു.... രാഷ്ട്രീയം ....ജിവിതം സകലതിലും കൈവച്ചു.......
ReplyDelete