Saturday 5 April 2014

സംഗീതമേ അമരസല്ലാപമേ...



സംഗീതം ഞങ്ങളുടെ കുടുംബത്തിൽ പാരമ്പര്യമായിട്ടുള്ളതാണ്.

അമ്മ നന്നായി പാടുമായിരുന്നു.
എന്നുവച്ച് കർണാടക സംഗീതമോ ഹിന്ദുസ്ഥാനി സംഗീതമോ ഒക്കെ അഭ്യസിച്ച ഒരു വിദുഷിയായിരുന്നു അമ്മ  എന്നല്ല അർഥമാക്കിയത്. വീട്ടിനകത്ത് അമ്മ പാടി നടക്കുന്നത് ഇന്നും എന്റെ ബാല്യകാലത്തെ ഓർമകളുടെ  അതിരുകൾക്കകത്തുനിന്നും   തിരിച്ചറിഞ്ഞെടുക്കാൻ  എനിക്ക് കഴിയുന്നുണ്ട്. ആ പാട്ടുകൾക്ക് സ്നേഹത്തിന്റെ ഒരു സുഗന്ധമുണ്ടായിരുന്നു.

കൂടുതലും സിനിമാപ്പാട്ടുകളാണ് അമ്മ പാടാറുണ്ടായിരുന്നത്.

"പൊട്ടാത്ത പൊന്നിൻ   കിനാവ്‌ കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല  കെട്ടീ ഞാൻ ,
പട്ടുനൂലൂഞ്ഞാല  കെട്ടീ ഞാൻ"

എന്നൊക്കെ മധുരമായി പാടി  അമ്മ ഞങ്ങളെ ഉറക്കുമായിരുന്നു.
ഇന്നും ആ പാട്ട് കേൾക്കുമ്പോൾ ഭാർഗവിയുടെ പ്രതികാരദാഹത്തിന്റെ മുഖത്തേക്കാൾ അമ്മയുടെ ചിരിക്കുന്ന അന്നത്തെ മുഖമാണ് സ്മൃതിയിൽ ഓടി വരിക.

അച്ഛനും പാടാൻ മോശമായിരുന്നില്ല  എന്നായിരുന്നു അച്ഛന്റെ അഭിപ്രായം. പക്ഷെ അതാരും വക വച്ചു കൊടുത്തിരുന്നില്ല.
മാത്രവുമല്ല കുട്ടികളെ നോക്കുക, അവരെ താലോലിക്കുക, താരാട്ട് പാടുക തുടങ്ങിയ അതിക്രമങ്ങൾ അന്ന് നിലവിലിരുന്ന സാമൂഹിക ക്രമത്തിൽ പുരുഷന്റെ അവസ്ഥയ്ക്ക് ചേർന്നതല്ല  എന്നൊരു വിശ്വാസവും മമ താതൻ വച്ചു പുലർത്തിയിരുന്നു.
ഇന്ന് കൊച്ചുമക്കളെ അച്ഛൻ രഹസ്യമായി  താലോലിക്കുന്നത് കാണുമ്പോൾ അമ്മ ആ പഴയ കാലം ഞങ്ങൾക്ക്  മുൻപിൽ തുറന്നിടും.

പക്ഷെ കുറ്റം പറയരുതല്ലോ,  ചിലപ്പോഴൊക്കെ അമ്മ എസ്മ പ്രയോഗിക്കുമ്പോൾ  നിവർത്തിയില്ലാതെ അച്ഛൻ ഞങ്ങളുടെ തൊട്ടിലിനരികിൽ വന്നു താരാട്ട് പാടുമായിരുന്നു. എപ്പോഴും ഒരേ താരാട്ട് തന്നെ.

"കാറ് ലോറിയെക്കേറി...
ലോറി കാറേക്കേറി...
ആരും ചത്തില്ല...
ആരും ചത്തില്ല.....!!"

പുള്ളിക്കാരന്റെ സ്വയംകൃതിയാണ്.
സംഗീതവും പുള്ളിയുടെ തന്നെ.
ഏതാണ്ട്  ഈങ്ക്വിലാബ്  സിന്ദാബാദ് എന്ന രീതിയിൽ അനശ്വരമായ ഒരു സംഗീതം.
പഴയ ഡിസ്കിൽ സൂചി തെറ്റിത്തിരിഞ്ഞു പോകുന്നതുപോലെ അതങ്ങനെ അവിരാമം തുടരും. ഞങ്ങൾ ഉറങ്ങുന്നത് വരെ.

കാറ് ലോറിയെ  കേറിയിട്ടും ലോറി കാറേ  കേറിയിട്ടും എന്തേ  ആരും ചാകാഞ്ഞത് എന്ന് ആലോചിച്ചു ഞങ്ങൾ മൂന്നു മക്കളും ക്യൂ നിന്ന്  രണ്ടു വർഷം വീതം  ഇടവിട്ട് തൊട്ടിലിൽ കയറി ഉറങ്ങി .

പിൽക്കാലത്ത് ഞങ്ങൾക്ക്  കുട്ടികളുണ്ടായപ്പോൾ അവരെ ഉറക്കുന്നേരം അച്ഛൻ ആ പരിസരത്തെവിടെയെങ്കിലുമുണ്ടെങ്കിൽ ഒരു പ്രതികാരം   എന്നമട്ടിൽ  ഞങ്ങളും ആ താരാട്ട് പാടി.

"കാറ് ലോറിയെക്കേറി,
ലോറി കാറേക്കേറി
ആരും ചത്തില്ല...
ആരും ചത്തില്ല.....!!"

അമ്മയുടെ പാട്ടിന്റെ പാരമ്പര്യം ഞങ്ങളിലേയ്ക്ക് ഒഴുകിയിറങ്ങി.
ചേച്ചി അമ്മയുടെ ജീൻ  ഏറ്റെടുത്തു നന്നായി പാടാൻ തുടങ്ങി.
അഛന്റെ ജീൻ  ആ പാരമ്പര്യത്തെ  പിടിച്ചു നിർത്താൻ ശ്രമിച്ചതിന്റെ ഫലമായി എനിക്ക് പാട്ടിന്റെ ഒരസ്കിത  പോലെയും  ഉണ്ടായി.
ഒരുമാതിരി ജലദോഷം പോലെ. നല്ലയൊരു പനി  ഉണ്ടാകുകയുമില്ല, മൂക്ക് ചീറ്റി ചീറ്റി നടക്കുകയും ചെയ്യും എന്നൊരു അവസ്ഥ.
അനിയനാകട്ടെ അച്ഛന്റെ ജീൻ  മുഴുവൻ ഏറ്റെടുത്തു വല്ലപ്പോഴും   പാട്ടിന്റെ ജലദോഷം വരുന്നവനുമായി.

എന്റെ ഈ പാട്ട് പാടുന്ന  അസ്കിത മറ്റുള്ളവരിൽ എന്ത് പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്‌ എന്ന് തിരിച്ചറിയാൻ ഞാൻ ഒരിക്കലും ശ്രമിച്ചിരുന്നതേയില്ല. വീട്ടിനുള്ളിലും വീട്ടിനു പുറത്തും ഞാൻ ഉറക്കെ പാട്ട് പാടിക്കൊണ്ടേ  നടന്നു. എന്റെ  പാട്ടിൽ താളനിബന്ധനകളോ സംഗതികളോ  ഇല്ലായെന്ന്  അന്ന് സ്കൂളിൽ അറിയപ്പെടുന്ന ഗായിക ആയിരുന്ന ചേച്ചി ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും പോടീ പുളുന്തൂസേ, അവളുടെ ഒരു വ്യാകരണം എന്ന ബഷീറിയൻ മട്ടിൽ  ഞാൻ പൂർവാധികം ശക്തിയായി പാടി നടന്നു. അല്ലേലും ദേവരാജൻ മാഷും ദക്ഷിണാമൂർത്തിസ്വാമിയും ബാബുരാജുമൊന്നും  നിങ്ങൾ ഇങ്ങനെയേ പാടാവൂ  എന്ന് ഒരു നിബന്ധനയും എവിടെയും എഴുതി വയ്ച്ചതായി  ഞാനെങ്ങും  കണ്ടുമില്ല.  ഞാൻ എനിക്കിഷ്ടപ്പെട്ട    രീതിയിൽ ആ ഗാനങ്ങൾ പാടി നടന്നു.
ചില നേരങ്ങളിൽ ഞാൻ പാടിയ രീതിയല്ലേ കുറച്ചു കൂടി ശാസ്ത്രീയം എന്ന് വർണ്യത്തിൽ ആശങ്ക വരെ ഞാൻ ഉണ്ടാക്കിത്തീർത്തു.

പാടുമ്പോൾ വെള്ളി വീഴുക എന്ന രീതി തന്നെ ഞാൻ ഉണ്ടാക്കിയതാണെന്ന് വല്യ ഗായികയായ  എന്റെ ചേച്ചി എന്നെപ്പറ്റി അപഖ്യാതി ഉണ്ടാക്കി.
പോടീ പുളുന്തൂസ്സെ, വെള്ളി വീഴുന്നതും സംഗീതത്തിന്റെ ഭാഗമാണെന്നു ഞാനും തിരിച്ചടിച്ചു.
അല്ലേൽ  തന്നെ ഇപ്പോഴത്തെ റോക്ക് മ്യൂസിക് നോക്ക്, വെള്ളിയും ശനിയും മാത്രം ഉപയോഗിച്ചു അവർ എമ്മി അവാർഡു  വരെ വാങ്ങും.

ചേച്ചിയ്ക്ക് സംഗീതം അഭ്യസിക്കാൻ അച്ഛൻ  ഒരു ഭാഗവതരെ ഏർപ്പാട് ചെയ്തു. ഭാഗവതർ വീട്ടിൽ  വന്നു പഠിപ്പിക്കും.
രണ്ടു പായ്ക്കറ്റ് തേയില മേടിച്ചാൽ രണ്ടു രൂപാ  ഡിസ്കൌണ്ട്  എന്ന രീതിയിൽ  എന്നെക്കൂടി ചേർത്താൽ ഫീസ്‌ കുറച്ചു പഠിപ്പിക്കാൻ ഭാഗവതർ ഒരു പക്ഷെ സമ്മതിച്ചേക്കും എന്നൊരു വാദഗതി ഞാൻ സമർപ്പിച്ചിരുന്നെങ്കിലും കൽക്കരി അഴിമതി നടന്നു എന്ന് പറഞ്ഞപ്പോൾ മൻമോഹൻ സിംഗ് ചെയ്ത പോലെ അച്ഛൻ ഒരക്ഷരം പറയാതെ ഇരുന്നുകളഞ്ഞു. അമ്മയുടെ മുഖത്തു  ഒരു ഗാഢമായ  ആലോചന  വന്നിട്ട് പിന്നെയത് എന്തോ കണ്ടു പേടിച്ചതുപൊലെയുമായി.  ദുഷ്ടയായ എന്റെ ചേച്ചിയാകട്ടെ എന്നാപ്പിന്നെ  ഞാനും പഠിക്കുന്നില്ല എന്നൊരു ഭീഷണിയും മുഴക്കി. അങ്ങനെ എന്റെ അപേക്ഷ നിഷ്കരുണം തള്ളപ്പെട്ടു.

ഞാൻ വിടുമോ. ഭാഗവതർ ചേച്ചിയെ പഠിപ്പിക്കുന്ന സമയം കതകിനു മറവിലും മേശയ്ക്കടിയിലും ഒക്കെയിരുന്നു ഞാനും സപ്തസ്വരങ്ങളും സ്വരസ്ഥാനങ്ങളും ഹൃദ്യമാക്കി. ഒട്ടൊരു അഹങ്കാരത്തോടെ തന്നെ
" സരിഗരിഗ, ഗമപഗമ, ധപധ,
സാനിധനീധപ ധാധപ ധാ ധാ,
ഗമ പഗമ ഗമമ ,ഗമപഗമഗരിസ.."

വരെ കാണാതെ പഠിച്ച് ഉറക്കെ പാടി നടന്നു. സ്വരങ്ങൾ പാടാനുള്ളതാണ് ഉറക്കെ പറയാനുള്ളതല്ല എന്നൊക്കെ ചേച്ചി പറഞ്ഞെങ്കിലും ആ അസൂയക്കാരിയെ ആര് കാര്യമാക്കുന്നു?

അങ്ങനെയിരിക്കെ ചേച്ചിയുടെ വെറും പാട്ടുപഠിത്തം പെട്ടെന്നവസാനിച്ചു. അതോടെ എന്റെ ശാസ്ത്രീയസംഗീത പഠനവും നിലച്ചു. ഭാഗവതർ സ്ഥലത്തുനിന്നും ദൂരെയെവിടെയോ താമസം മാറിയതായിരുന്നു ഹേതു. എന്റെ ആലാപനം എപ്പോഴോ  കേൾക്കാൻ ഇടയായ നാണക്കേടു  മൂലമാണ് ഭാഗവതർ നാടുവിട്ടതെന്ന് ദുഷ്ടയായ ചേച്ചി നാട്ടിലും സ്കൂളിലും പറഞ്ഞു പരത്തി.  കർണാടക സംഗീതത്തിലെ എന്റെ അവഗാഹം കണ്ടു ഞെട്ടിത്തരിച്ച്  അസൂയ  മുഴുത്താണ് ചേച്ചി ഈ അപഖ്യാതി മുഴുവൻ പരത്തുന്നത് എന്ന് ഞാനും ഉറപ്പിച്ചു പറഞ്ഞു.

 നേരം വെളുത്താൽ തുടങ്ങി ഉറങ്ങുന്നത് വരെയുള്ള എന്റെ ഈ പാട്ടിന്റെ  അസ്കിത മൂലം വീട്ടുകാരും  നാട്ടുകാരും കുഴങ്ങി.  പ്രത്യേകിച്ചും ഞാൻ കർണാടക സംഗീതത്തിൽ കൈ വച്ചതോടു കൂടി .
എനിക്ക് പാരയായി ചേച്ചിയുടെ കുയിൽ നാദവും.



നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും കുളിക്കുമ്പോഴും കക്കൂസ്സിൽ ഇരിക്കുമ്പോഴും ഞാൻ തകർത്ത്  പാടും. മനുഷ്യശബ്ദത്തിനു എത്ര ഡെസിബൽ വരെ ഉയരാൻ കഴിയുമെന്ന എന്റെ പരീക്ഷണത്തെ അച്ഛൻ രൂക്ഷ നോട്ടം കൊണ്ട് നേരിടാൻ തുടങ്ങി. അല്ലെങ്കിലും ഈ വലിയവർക്ക്  ഒരു വിചാരമുണ്ട്.  അവർ പറയുന്നതും ചെയ്യുന്നതും മാത്രമാണ് ശരി, നമ്മൾ കൊച്ചുകുട്ടികൾ ചെയ്യുന്നതെല്ലാം തെറ്റ്.

പാട്ടിന്റെ വാക്കുകളുടെയും വരികളുടെയും  അർഥം ഒന്നും മനസ്സിലാക്കിയല്ല ഞാൻ പാടിയിരുന്നത്. വരികൾ മനസ്സിലായാലേ   ഭാവം ഉണ്ടാകൂ എന്ന് ചേച്ചി പറഞ്ഞു തന്നുവെങ്കിലും അതാര്  വകവയ്ക്കുന്നു?
ഒന്നും  മനസ്സിലായില്ലെങ്കിൽ എനിക്ക് തോന്നുന്ന അർഥം വരാൻ വേണ്ടി വാക്കുകളെ മാറ്റിപ്പാടുന്ന ഒരു രീതിയും ഞാൻ തുടങ്ങി വച്ചു. സിനിമാപ്പാട്ടുകളിൽ അറിയാൻ വയ്യാത്ത വാക്കുകൾ  വന്നാൽ  ഞാൻ എനിക്ക് തോന്നുന്ന വാക്കുകൾ  ഉപയോഗിക്കും.

"ദേവലോകരഥവുമായ് , തെന്നലേ, തെന്നലേ, തെന്നലേ,,,,,, "
എന്ന് ഞാൻ ഉറക്കെ പാടി നടക്കും.
തെന്നൽ എന്താണെന്ന് അറിയാത്തതുകൊണ്ട് ഞാനത്
"ദേവലോകരഥവുമായ് , തെന്നല്ലേ , തെന്നല്ലേ,  തെന്നല്ലേ,,,,"
എന്നാണ് പാടിയിരുന്നത്.
മഴക്കാലമാകുമ്പോൾ രഥം സൂക്ഷിച്ച് ഓടിക്കണം എന്നാണു കവി ഉദ്ദേശിക്കുന്നതെന്ന്  ഞാൻ ശക്തിയായി സമർത്ഥിക്കുകയും ചെയ്തു.

അങ്ങനെ എന്റെ ജീവിതം സംഗീതസാന്ദ്രമായി മുന്പോട്ടുപോകുമ്പോഴാണ് ആ ഭീകര സംഭവം ഉണ്ടാകുന്നത്.

ഒരിക്കൽ കക്കൂസ്സിൽ ഇരുന്നു ഞാൻ ഉറക്കെ പാടുകയാണ്.
എം എസ് വിശ്വനാഥനെ നാണിപ്പിച്ച്   ആ സിനിമാ ഗാനം  അനേകം വെള്ളിടികൾ തരണം ചെയ്ത്   എന്റെ അനുഗ്രഹീതമായ തൊണ്ടയിലൂടെ പുറത്തേയ്ക്കൊഴുകി .

"കണ്ണ്‍ നീർ തുള്ളിയെ
സ്ത്രീയൊടുപമിച്ച
കാവ്യഫാവനേ ..!! "

വയലാർ  എഴുതിയ പല വാക്കുകളും ഞാൻ എന്റെ പ്രതിഭ ഉപയോഗിച്ചു  നന്നായി മാറ്റിയാണ് പാടുന്നത്. എമ്മെസ്സിന്റെ സംഗീതത്തിന് അതാണ്‌ കുറേക്കൂടി ചേരുന്നതെന്ന് വയലാറിനേക്കാൾ നന്നായി എനിക്കറിയാം.

പാട്ടിനിടയിൽ ബാത്ത്റൂമിന്റെ വാതിലിൽ ഏതോ ഒരു അരസികൻ അതിശക്തിയായി ഇടിച്ചു..
ആര് കാര്യമാക്കുന്നു?
ഞാൻ സംഗീതത്തിന്റെ അഭൗമതലങ്ങളിൽ പുതിയ പുതിയ വിചാരങ്ങളും വികാരങ്ങളും ഉണർത്തിവിട്ട് വിപ്ലവകരമായ പരിവർത്തനങ്ങൾക്ക് നാന്ദി കുറിക്കുകയാണ്‌ ..

പാട്ടിന്റെ രണ്ടാം ഖണ്ഡം കഴിഞ്ഞ് എമ്മെസ്സിനെക്കാൾ  ഉച്ചത്തിൽ ഞാൻ അലറി.

"തൊടരുത്..!  അതെടുത്തെറിയരുത് ....!!"

വീണ്ടും കതകിൽ അതിശക്തിയായ താഢനം..
ഞാൻ പാട്ടൊന്നു നിർത്തി ശ്രദ്ധിച്ചു.
മനസ്സമാധാനമായി കക്കൂസ്സിലിരുന്നു സാധകം ചെയ്യാനും സമ്മതിക്കില്ലല്ലോ ഈ ക്രൂര ലോകം..!!
ചിലപ്പോളിനി വല്ല ആരാധകന്മാരും  ആണോ? ആരാധകന്മാർക്കുണ്ടോ സ്റ്റെജും കക്കൂസും.. അവർ ചിലപ്പോൾ ഇടിച്ചു കയറും.

പുറകെ അച്ഛന്റെ അലർച്ച മുഴങ്ങി .

"നീയതു തൊടുകേം വേണ്ടാ,എടുത്തെറിയുകയും വേണ്ടാ,,..കുറച്ചു വെള്ളമങ്ങോട്ടൊഴിച്ചാ മതി... ഇങ്ങോട്ടിറങ്ങി വാടാ..!!"


58 comments:

  1. പ്രദീപേട്ടാ.,

    ചിരിച്ചു ചിരിച്ചു പ്രാന്തായി.,
    ദേ.,
    ഇവിടെ വാപ്പ വന്നു ചോദിക്കുവാ "നീയെന്താ ഈ രാത്രി ഇങ്ങനെ ഒറ്റക്കിരുന്നു ചിരിക്കുന്നേ?, വല്ല ആശൂത്രീലും പോണോ"-ന്ന്... :/

    ReplyDelete
    Replies
    1. ഹ ഹ. അതിപ്പോ വാപ്പ സ്ഥിരം ചോദിക്കുന്ന ചോദ്യമല്ലേ, ചുമ്മാതിരുന്നു ചിരിക്കുന്നതിനു...:P

      Delete
  2. Hahahah.... Pradeepetta... Super.. Avasana bhaagam vaayichappo.chirichu ooppadilaki

    ReplyDelete
    Replies
    1. നന്ദി മിഥുൻ.. ആയുഷ്മാൻ ഭവ..!!

      Delete
  3. വാക്കിനാല്‍ ഒരു പാലാഴി തന്നെ തീര്‍ത്തു..ചിരിക്കടലില്‍ മുങ്ങാംകുഴിയിട്ടു ഞാന്‍ ധന്യയായി...rr

    ReplyDelete
    Replies
    1. അപ്പൊ, നാളെ മുതൽ ധന്യാറഷീദ്. dr

      Delete
  4. ഹഹഹ
    ആ പാട്ടൊന്ന് കേള്‍ക്കാന്‍ ഭാഗ്യമുണ്ടായില്ലല്ലോ

    ബ്ലോഗില്‍ നര്‍മ്മം എഴുതുന്നവര്‍ വളരെ കുറവാണ്. ഉള്ളവര്‍ തന്നെ മടിപിടിച്ചു. വായനക്കാരെ അല്പം രസിപ്പിക്കാന്‍ ഇങ്ങനെ വല്ലതുമൊക്കെ ഇടയ്ക്കിടെ എഴുതൂ പ്രദീപ്.

    വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. എന്റെ പാട്ട്കേ ട്ടുകഴിഞ്ഞാലല്ലേ അജിത്തെട്ടാ, ഭാഗ്യമാണോ എന്നറിയാൻ പറ്റൂ..
      ചിരിപ്പിക്കാൻ കഴിയുന്നത്‌ മഹാഭാഗ്യം തന്നെയാണ്. തീർച്ചയായും അതിനു ശ്രമിക്കാം.

      Delete
  5. "കാറ് ലോറിയെ കേറിയിട്ടും ലോറി കാറേ കേറിയിട്ടും എന്തേ ആരും ചാകാഞ്ഞത് എന്ന് ആലോചിച്ചു ഞങ്ങൾ മൂന്നു മക്കളും ക്യൂ നിന്ന് രണ്ടു വർഷം വീതം ഇടവിട്ട് തൊട്ടിലിൽ കയറി ഉറങ്ങി . " - ഹ ഹ ഹ

    കലക്കി പ്രദീപേട്ടാ :D

    ReplyDelete
    Replies
    1. ഹ ഹ ..ഇപ്പോൾ കൊച്ചുമക്കൾ ആ പാട്ടുപാടി അപ്പൂപ്പനെ പിരി കേറ്റും ..

      Delete
  6. ഞങ്ങൾ മൂന്നു മക്കളും ക്യൂ നിന്ന് രണ്ടു വർഷം വീതം ഇടവിട്ട് തൊട്ടിലിൽ കയറി ഉറങ്ങി ... Ithu kalakki

    ReplyDelete
  7. ഹിഹിഹീ ... ഇത് കലക്കി...

    ReplyDelete
    Replies
    1. ജാസി, നന്ദി. വീണ്ടും വരിക...

      Delete
  8. "തൊടരുത്..! അതെടുത്തെറിയരുത് ....!!" പാട്ടില്‍ ഈ ശബ്ദം എം എസ്സിന്റെതല്ല മ്മടെ നിത്യ ഹരിതം നസീര്‍ സാറിന്റെതാണ് ....ഏതായാലും ഗള്‍ഫില്‍ പാടുന്നത് സൂക്ഷിച്ചു വേണം.. പബ്ലിക് നൂയിസേന്സിനു അവിടത്തെ ശിക്ഷ കട്ടിയാ...............

    ReplyDelete
    Replies
    1. ശരിയാണ് അൻവർ . ആ പാട്ടിൽ പറയുന്നത് നസീർ തന്നെയാണ്. പക്ഷെ ഞാൻ പാടുമ്പോൾ അത് എമ്മെസ്സിനെക്കാൾ ഉച്ചത്തിലാകും എന്നുമാത്രം. മാത്രവുമല്ല, "തൊടരുത്, അതിട്ടുടയ്ക്കരുത്‌ " എന്നാണ് യഥാർത്ഥ വാചകം. അത് ഞാൻ എന്റെ സൗകര്യത്തിന്നു മാറ്റിപ്പാടും.

      Delete
  9. രസികന്‍ അവതരണം.

    പണ്ട് വായിച്ച ബോബനും മോളീയും കഥ ഓര്‍മ്മവന്നു. കിണറ്റില്‍ നിന്നും വെള്ളം കോരുമ്പോള്‍ കപ്പിയുണ്ടാക്കുന്ന കര കര ശബ്ദം അസഹനീയമായപ്പോള്‍ അപ്പുറത്തെ വീട്ടിലെ ചേട്ടന്‍ ഒരു പാട്ട ഓയില്‍ വാങ്ങി ബോബനു കൊടുത്തു. എന്നിട്ടു പറഞ്ഞു.

    ഇതു കൊണ്ടുപോയി നിങ്ങളുടെ കിണറിന്റെ കപ്പിയിലൊഴിക്ക്. ശബ്ദം സഹിക്കാന്‍ പറ്റാഞ്ഞിട്ടാ.

    കുറച്ച് ഓയില്‍ കപ്പിയിലൊഴിച്ച് ബാക്കി വന്നത് ഓയില്‍ പാട്ട സഹിതം തിരിച്ചുകൊടുക്കുമ്പോള്‍ അയലത്തെ ചേട്ടനോട് ബോബന്‍ പറഞ്ഞു.

    ഇത് ഇവിടെ പാട്ടു പഠിക്കുന്ന ചേട്ടന്റെ മോള്‍ടെ അണ്ണാക്കിലോട്ടൊഴിച്ചു കൊടുക്ക്. ശബ്ദം സഹിക്കാന്‍ പറ്റാഞ്ഞിട്ടാ.

    ReplyDelete
    Replies
    1. ഹ ഹ.. എനിക്കോർമയുണ്ട്..

      Delete
  10. സംഭവം പൊളിച്ചു... പുതിയ ചിരിപ്പോസ്റ്റുകള്‍ വരട്ടെ... :-)

    ReplyDelete
  11. രസാവഹമായ വായന സമ്മാനിക്കുന്ന എഴുത്ത്. പാട്ട് ഒരല്‍പ്പം അസ്ഥിക്ക് പിടിച്ച ആളാണു ഞാനും.

    ReplyDelete
    Replies
    1. എന്റെ കൂട്ടാണോ പാട്ടുപാടുന്നത്?

      Delete
  12. സംഗീത പാരമ്പര്യം മകനും കിട്ടിയിട്ടുണ്ടോ പ്രദീപേട്ടാ.. ?

    വിനോദം ജീവിതത്തിന്റെ സൗരഭ്യമാണെന്നാണല്ലോ നമ്മുടെ പ്രിയ എഴുത്തുകാരൻ പറഞ്ഞിരിക്കുന്നത്.. സൗരഭ്യം പൊഴിയുന്ന പോസ്റ്റുകൾ ഇനിയുമിനിയും ഉണ്ടാവട്ടെ..

    ReplyDelete
    Replies
    1. എന്റെ സംഗീതപാരമ്പര്യം മോനും മോൾക്കും കിട്ടിയില്ല.(ഞങ്ങളുടെ ഭാഗ്യം). പക്ഷെ അമ്മയുടെ പാരമ്പര്യം എന്റെ ചേച്ചി വഴി എന്റെ അനന്തിരവൾക്ക് കിട്ടി. അവൾ നന്നായി പാടും. ഏതു പാരമ്പര്യത്തിൽ നിന്നാണെന്നറിഞ്ഞുകൂടാ, അൽപസ്വൽപം വരയ്ക്കാനുള്ള കഴിവ് എനിക്ക് കിട്ടി. അത് സാമാന്യം മോശമല്ലാത്ത രീതിയിൽ എന്റെ മകൾക്ക് കിട്ടിയിട്ടുണ്ട്. മകനില്ലതാനും...

      Delete
    2. ഞാന്‍ അറിയുന്ന അനന്തിരവള്‍ അല്ലെ? :)

      Delete
    3. അതെ.. അതുതന്നെ.. ഇന്ദു..

      Delete
  13. ഹഹഹഹഹ് അച്ഛനെ സമ്മതിച്ചു

    ReplyDelete
    Replies
    1. അച്ഛൻ നല്ല മോനാ, ല്ലേ?

      Delete
  14. Replies
    1. വെറും ഒരു ചിരി..!! ചിരിച്ചോ, ചിരിച്ചോ...

      Delete
  15. അച്ഛന്റെ താരാട്ട് കേട്ട് വളര്‍ന്ന (ഉറങ്ങിയിട്ട്, എണീച്ചു വളരുമല്ലോ -ആ വളര്‍ച്ച) പ്രദീപേട്ടന്‍ അങ്ങനെ പാടീല്ല എങ്കിലേ അതിശയം ഉള്ളൂ ;)
    ഒരു ബോബനും മോള്യും touch ട്ടാ പ്രദീപേട്ടാ :D

    ReplyDelete
    Replies
    1. ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. " തന്തക്രിയാഫലം ഫലം" അഥവാ അച്ഛൻ ചെയ്യുന്നതല്ലേ, മകനും ചെയ്യൂ എന്ന്. കാറ് ലോറിയെ കേറിയാലും ലോറി കാറേ കേറിയാലും ആരും ചാകില്ല, ആർച്ചേ ..!! :D

      Delete
  16. nice narration , pradeepettaa :)

    ReplyDelete
    Replies
    1. നന്ദി ഉട്ടോപ്യൻ..

      Delete
  17. പ്രദീപ്‌ മറീന ബീച്ചിൽ വന്നാൽ ഉന്തു വണ്ടിയിലെ എരിചട്ടിയിൽ നീറിയെരിയുന്ന കടല മണികളെ നോക്കി ഇങ്ങനെ പാടാം.

    " കടലേ നീല കടലേ .. നിന്നത്മാവിലും നീറുന്ന ചിന്തകളുണ്ടോ .."

    ഒരു പൊതി കടല വാങ്ങി കൊറിച്ചു കൊണ്ട് പാടിയാൽ, ആ വേദനയുടെ ചെറിയ തോതിലുള്ള ഒരു സ്വാംശീക രണവുമായി

    ReplyDelete
    Replies
    1. ഹ ഹ..നിലക്കടലയെപ്പറ്റി ഞാനും അങ്ങനെ പണ്ട് പാടിയിട്ടുണ്ട്.. അതുപോലെ, പാട്ടിന്റെ പാലാഴി തീർത്തവളെ..തവളേ ..തവളേ എന്നും.

      Delete
    2. ഞാനും പാടിയിട്ടുണ്ട്.. മനമറിഞ്ഞു പാടിയാൽ ദൂരെ വയലിൽ നിന്നും ആസ്വാദകരുടെ പ്രതികരണം കേള്ക്കാം.. ആലാപനം അടുത്ത തലത്തിലെക്കെതിച്ചാൽ ജല ക്ഷാമവും തീരും. തന്സെന്റെ മേഘമൽഹാർ നുള്ള നമ്മുടെ എളിയ മറുപടി.. :-)

      Delete
  18. "ഇവൻ താൻ എൻ പതി" .'chalu king' എന്നു ഞങ്ങൾ തമാശയായി പ്രദീപിനെ വിളിക്കാറുണ്ടായിരുന്നു .ഇപ്പോൾ ഇവൻ നർമ കഥകളുടെ കിംഗ്‌ ആയി മാറുമെന്നാ തോന്നുന്നത്. എനിക്ക് അഭിമാനം തോന്നുന്നു. ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുടെ കരങ്ങൾ ഉണ്ട്. ഇവിടെ എൻറെ കരങ്ങൾ ആണെന്നാ തോന്നുന്നത്.:0

    ReplyDelete
    Replies
    1. അതെ, എന്റെ വിജയത്തിന് പുറകിലും നിന്റെ കൈകൾ ഉണ്ട് പ്രിയതമേ,,...ഇപ്പോഴും എന്റെ പാട്ട് സഹിക്കുന്നവൾ..

      Delete
    2. ഈ Chalu King പേരിട്ടത് ഞാനല്ലേ . എല്ലാം അതിൻറെ ഐശ്വര്യം ആണു മാമി ;)

      Delete
  19. ഹി ഹി ഹി രാവിലെ നന്നായൊന്നു ചിരിച്ചു ...
    ഇന്നത്തെ ദിവസം സന്തോഷമായി തന്നെ ഇരിക്കട്ടെ എന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞിട്ട് ചിരിച്ചുകൊണ്ട് പോകുന്നു ...:)

    ReplyDelete
    Replies
    1. ദിവസം സന്തോഷകരമായി തീർക്കാൻ കഴിഞ്ഞതിൽ പെരുത്തു സന്തോഷം.

      Delete
  20. ഗംഭീരമായെഴുതി,
    നന്നായിചിരിപ്പിച്ചു മാഷേ.
    ഒത്തിരിയാശംസകളോടെ,
    പുലരി

    ReplyDelete
    Replies
    1. ചിരിക്കുക. സന്തോഷം.

      Delete
  21. "പൊട്ടാത്ത പൊന്നിൻ കിനാവ്‌ കൊണ്ടൊരു
    പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ ,
    പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ"

    എനിക്കും ഒരുപാട് ഇഷടമുള്ള പാട്ടാണ്....

    "കാറ് ലോറിയെക്കേറി...
    ലോറി കാറേക്കേറി...
    ആരും ചത്തില്ല...
    ആരും ചത്തില്ല.....!!"

    നല്ല പാട്ട്.... ചിരി നിർത്താൻ വയ്യ ...

    <> (y)

    വെള്ളി വീണ പാട്ടിനും അവാർഡ്‌ കിട്ടും അല്ലേ?? അപ്പൊ ഒരു ചെറിയ പ്രതീക്ഷക്കു വകയുണ്ട്...

    Nice one (y) (y) പ്രദീപേട്ടാ

    ReplyDelete
    Replies
    1. എന്തിനും പ്രതീക്ഷയ്ക്ക് വകയുണ്ട് മെൽവിൻ. വെള്ളിയായാലും ശനിയായാലും.

      Delete
  22. ഹഹ നല്ല രസായി എഴുതി..നല്ല രസായി വായിച്ചു !

    ReplyDelete
    Replies
    1. നന്ദി. വീണ്ടും വരിക.

      Delete
  23. അച്ഛന്‍റെ ഇടപ്പെടല്‍ നന്നായി.
    അല്ലെങ്കില്‍ മുതിര്‍ന്ന് ഇതൊരു ശീലമായി മാറിയിരുന്നുവെങ്കില്‍ ബുദ്ധിമുട്ടായേനെ!
    രസകരമായി എഴുതി
    ആശംസകള്‍

    ReplyDelete
    Replies
    1. ശീലം മാറിയിട്ടില്ല തങ്കപ്പേട്ടാ. പാവം ന്റെ ഭാര്യ..

      Delete
  24. ഇതേ പാട്ട് ഞാന്‍ പാടാറുള്ളത്
    " കണ്ണുനീര്‍ തുള്ളിയെ സ്ത്രീ യോടുപമിച്ച കാവ്യ ഭാവനെ
    നിനക്കടി കൊള്ളണം നിനക്കടി കൊള്ളണം അടി കൊള്ളണം :p

    സിരിച് സിരിച് വയറു വേദനിക്കുനൂ

    ReplyDelete
    Replies
    1. നന്ദി രാരിഷ് , വീണ്ടും വരിക.

      Delete
  25. ഹഹ. ചിരിച്ചു പോയി

    അപ്പോ സംഗീത ഫാമിലി ആണല്ലേ?

    (അച്ഛന്റെ പാട്ടും കൊള്ളാല്ലോ )

    ReplyDelete
  26. ഹഹഹ ..ഇഷ്ട്ടായി......ടോപ്പിക്കൊന്നു മാറ്റിപ്പിടിക്കാന്‍ സമയമായി എന്ന് തോന്നുന്നു.

    ReplyDelete
  27. അയ്യോ അയ്യോ പ്രദീപേട്ടാ ഞാന്‍ ഇപ്പോള്‍ വായിച്ചതെയുള്ളൂ. ചിരിച്ചു കണ്ണില്‍ നിന്നും വെള്ളം വന്നു . രസാവഹം ആയിട്ടുണ്ട്‌ . ഒരു പാട്ട് എനിയ്ക്കും കൂടി പാടി തരുമോ ?

    ReplyDelete
  28. അത് തൊടുകയും വേണ്ട വലിച്ചെറിയുകയും വേണ്ട കുറച്ച് വെള്ളമൊഴിച്ചാല്‍ മതി....
    The rocks അച്ഛൻ..... അച്ഛനാണ് കൈയ്യടി.... പൊന്നു ചങ്ങാതി ക്ഷമിക്കണം ....
    ഇതാണ് നര്‍മ്മം ...... ചിരിച്ചു ....മരിക്കും....

    ReplyDelete
  29. ചേട്ടായി ഇത്രവലിയ സംഭവമാണെന്ന് അറിഞ്ഞിരുന്നില്ല

    ReplyDelete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...